എന്താണ് പനി?
പനി എന്നത് വീക്കം, അണുബാധ എന്നിവ പോലുള്ള ഉള്ളിലെ രോഗാവസ്ഥയെ പുറത്തു കാണിക്കുന്ന രോഗലക്ഷണമാണ് . അതില്‍ ശരീരത്തിന്റെ ഊഷ്മാവ് സാധാരണത്തേതിനേക്കാള്‍ (98.6 ഡിഗ്രി ഫാരന്‍ഹീറ്റ് അതല്ലെങ്കില്‍ 37 ഡിഗ്രി സെല്‍ഷ്യസ് ആണ് സാധാരണ ശരീരോഷ്മാവ്) മുകളിലായിരിക്കും
വൈറല്‍ അണുബാധ അല്ലെങ്കില്‍ ബാക്ടീരിയ അണുബാധ, മുറിവുകള്‍, ചില മെഡിക്കല്‍ സ്ഥിതിവിശേഷങ്ങള്‍ എന്നിങ്ങനെ പല സാഹചര്യങ്ങള്‍ പനിക്ക് കാരണമാകാം. വേഗത്തിലുള്ള ഹൃദയമിടിപ്പ്, കഠിനമായ കുളിര്, വിയര്‍പ്പ്, ചൂടുള്ള അനുഭവം എന്നിങ്ങനെ പനിയുടെ ലക്ഷണങ്ങള്‍ ഇവയില്‍ ഏതെങ്കിലുമാകാം.
അധികം കേസുകളിലും പനി ഹാനികരമല്ല. മെഡിക്കല്‍ കൗണ്ടറുകളില്‍ നിന്നും വാങ്ങാവുന്ന ഇബുപ്രൊഫനോ, അസെറ്റാമിനോഫെനോ കഴിച്ചാലും, അതല്ലെങ്കില്‍ വീട്ടുചികിത്സയുടെ ഭാഗമായി ധാരാളം വെള്ളം കുടിച്ച് പൂര്‍ണ്ണ വിശ്രമമെടുത്താലും പനി മാറിക്കിട്ടും.
ചില കേസുകളില്‍, പനി എന്നത് കൂടുതല്‍ ഗൗരവമുള്ള രോഗാവസ്ഥയുടെ സൂചനയാകാം. അത് എന്താണെന്ന് ഒരു ഡോക്ടര്‍ തന്നെ വിലയിരുത്തേണ്ടതുണ്ട്.
വിവിധ തരം പനികള്‍
നിരവധി തരത്തില്‍പ്പെട്ട പനികള്‍ ഉണ്ട്. കാരണങ്ങള്‍, സമയപരിധി, മറ്റു സ്വഭാവസവിശേഷതകള്‍ എന്നിവ കണക്കിലെടുത്ത് അവയെ തരംതിരിക്കാം.
ചില പൊതു വിഭാഗത്തില്‍പ്പെട്ട പനികള്‍ താഴെപ്പറയുന്നു:

കഠിനമായ പനി
വൈറസ് അല്ലെങ്കില്‍ ബാക്ടീരിയ അണുബാധ മൂലമാണ് ഈ തരം പനി വരുന്നത്. ഈ പനി ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കും.
ഇടവിട്ട് വരുന്ന പനി:
വന്നും പോയും ഇരിക്കുന്ന പനിയാണ് ഈ ഇടവിട്ടുള്ള പനിയുടെ സ്വഭാവസവിശേഷത. ക്ഷയം അതല്ലെങ്കില്‍ ബ്രുസെല്ലോസിസ് പോലുള്ള രോഗങ്ങള്‍ ഉണ്ടെങ്കില്‍ ഇത്തരം ഇടവിട്ടുള്ള പനി ഉണ്ടാകാന്‍ സാധ്യതയുണ്ട്.

വിട്ടുമാറാത്ത പനി:
ഉയര്‍ന്ന പനിയാണ് ഇതിന്റെ പ്രത്യേകത. പനിയുടെ നിലയില്‍ വ്യതിയാനമുണ്ടാകും. പക്ഷെ ഒരിയ്ക്കലും വിട്ടുമാറില്ല. മലേറിയ, ടൈഫോയ്ഡ് എന്നിഎന്നിങ്ങനെയുള്ള ഉള്ളിലെ രോഗാവസ്ഥയാണ് ഈ വിട്ടുമാറാത്ത പനിക്ക് കാരണമാവുന്നത്.
തുടര്‍ച്ചയായ പനി:
സ്ഥിരമായ ഉയര്‍ന്ന പനിയാണ് ഇതിന്റെ സവിശേഷത. അത് കുറെ നാള് അതുപോലെ തന്നെ നിലനില്ക്കും. ആമവാതം, ലുപസ് എന്നിവ ഇത്തരം പനിക്ക് കാരണമാവും.

ഹൈപ്പര്പൈറെക്സിയ:
വളരെ ഉയര്‍ന്ന പനിയായിരിക്കും ഇത് മൂലം ഉണ്ടാകുന്നത്. മിക്കവാറും 104 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലായിരിക്കും പനി. സൂര്യാഘാതം അതല്ലെങ്കില്‍ മസിതിഷ്കചർമ്മവീക്കം (മെനിഞ്ചൈറ്റിസ്) എന്നിവയാണ് ഇത്തരം പനിയെ ഉണ്ടാക്കുന്നത്.
സബ്ഫെബ്രിലിറ്റി:
വളരെ നേര്‍ത്ത പനിയാണ് ലക്ഷണം.സാധാരണയായി 99 മുതല്‍101വരെ ഫാരന്‍ഹീറ്റാണ് ഈ പനി. അര്‍ബുദം പോലുള്ള അവസ്ഥയോ അതല്ലെങ്കില്‍ ശക്തമായ അണുബാധയോ ഈ നേര്‍ത്ത പനിക്ക് കാരണമാകാം.

പനിയെ നിരീക്ഷിക്കേണ്ടത് എന്തുകൊണ്ട്?
പനിയെ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ് കാരണം അത് പനിയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമെന്തെന്നത് സംബന്ധിച്ചും ഉള്ളിലെ രോഗാവസ്ഥയുടെ ഗൗരവത്തെക്കുറിച്ചും കൃത്യമായ വിവരം നല്‍കും.
കാരണം തിരിച്ചറിയല്‍: പനിയെ കൃത്യമായി നിരീക്ഷിച്ചാല്‍ അതിന് പിന്നിലെ യഥാര്ത്ഥകാരണത്തെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മനസ്സിലാകും. വിവിധ അവസ്ഥകളും രോഗങ്ങളും പനിയ്ക്ക് കാരണമാവാം. ഉദാഹരണത്തിന് തൊണ്ടവീക്കവും തൊണ്ട അടച്ചിലോടും കൂടെ ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പനിയ്ക്ക് പൊതുവായി കാണുന്ന പനി പോലെ വൈറല്‍ അണുബാധയാണ് കാരണമാവുക.ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പനിയ്ക്കൊപ്പം സന്ധിവേദനയും ചൂടുകുരുപൊങ്ങലും ഉണ്ടാകുന്നത് ലൈം ഡിസീസ് പോലുള്ള ബാക്ടീരിയ ബാധമൂലമാകാനാണ് കൂടുതല്‍ സാധ്യത.
പനിയുടെ തീവ്രത കണക്കാക്കല്‍: പനിയെ കൃത്യമായി നിരീക്ഷിക്കുന്നത് രോഗത്തിന്റെ കാഠിന്യം എത്രത്തോളമാണെന്ന് കണ്ടെത്താന്‍ സഹായിക്കും. കഠിനമായ പനി ഒരു പക്ഷെ ഉള്ളിലെ കടുത്ത അണുബാധയെയോ കഠിനമായ രോഗാവസ്ഥയെയോ സൂചിപ്പിക്കുന്നു. നേര്‍ത്ത പനി അത്രയ്ക്ക് കഠിനമല്ലാത്ത അണുബാധയെയോ കഠിനമല്ലാത്ത രോഗാവസ്ഥയെയോ സൂചിപ്പിക്കുന്നു.
ചികിത്സയോടുള്ള പ്രതികരണം നിരീക്ഷിക്കല്‍: പനിയെ നിരീക്ഷിക്കുന്നത് ചികിത്സയോട് രോഗി എങ്ങിനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്നു. ചികിത്സയുടെ ഭാഗമായി പനി കുറഞ്ഞുവരുന്നത്, ശരീരത്തിനുള്ളിലെ രോഗാവസ്ഥ ഭേദമാകുന്നുവെന്നതിന്റെ സൂചനയാകാം.
രോഗത്തിന്റെ ഉറവിടം കൃത്യമായി അറിയാത്ത പനി : പ്രത്യേക കാരണങ്ങള്‍ ഒന്നും ഇല്ലാതെ ചില ആളുകള്‍ക്ക് പനി വരാറുണ്ട്. ഇതിനെ അജ്ഞാത കാരണങ്ങളാലുള്ള പനി (ഫീവര്‍ ഓഫ് അണ്‍നോണ്‍ ഒറിജിന്‍ അഥവ എഫ് യുഒ ) എന്നാണ് വിളിക്കുക. ഈ പനിയെ നിരന്തരം നിരീക്ഷിക്കുന്നത് എഫ് യുഒയുടെ കാരണം തിരിച്ചറിയാന്‍ ആരോഗ്യസേവകരെ സഹായിച്ചേക്കാം.
ദുര്‍ബല വിഭാഗങ്ങളിലെ പനി നിരീക്ഷിക്കല്‍: ശിശുക്കള്‍, പ്രായമായവര്‍, തീരാവ്യാധിയുള്ളവര് എന്നിങ്ങനെയുള്ള ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ടവരുടെ പനി നിരീക്ഷിക്കല്‍ പ്രധാനമാണ്. കാരണം ഇവര്‍ക്ക് പനി മൂലം കൂടുതല്‍ സങ്കീര്‍ണ്ണമായ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.
പനി ഒരു രോഗമല്ല, രോഗലക്ഷ്ണമാണ് എന്നറിയേണ്ടത് പ്രധാനമാണ്. വിവിധ സാഹചര്യങ്ങള്‍ മൂലമാണ് പനി വരുന്നത്. പനി നിരീക്ഷിക്കുക എന്നത് ഉള്ളിലെ സ്ഥിതി എന്തെന്നത് കണ്ടെത്താനും ചികിത്സിക്കാനുമുള്ള ഒരു വഴിയാണ്.
മെഡുഗോ ഉപയോഗിച്ച് പനി നിരീക്ഷിക്കല്‍
മെഡുഗോ ആപ് ഉപയോഗിച്ച് നിങ്ങള്‍ക്ക് പനിയുടെ തോത് അളക്കാം. അത് നിങ്ങളുടെ പനിയുടെ പുരോഗതി സംബന്ധിച്ച് പ്രധാന വിവരം നല്‍കും. അതുവഴി നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും നല്കുന്ന ചികിത്സയുടെ ഫലപ്രാപ്തി എത്രത്തോളമെന്നതും മനസ്സിലാക്കാനാവും.
പനിയുടെ മുമ്പോട്ടുള്ള ഗതി: മെഡുഗോ ആപ് സമയാസമയങ്ങളില്‍ പനിയുടെ തോത് നോക്കുന്നു. പനിയുടെ മുമ്പോട്ടുള്ള ഗതി എങ്ങിനെ എന്ന് അളക്കുന്നു. പനി തുടര്‍ച്ചയായി ഉയരുന്നുവെങ്കില്‍, അത് സൂചിപ്പിക്കുന്നത് ഉള്ളിലെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നു എന്നാണ്. അതേ സമയം, പനി കുറയുന്നുവെങ്കില്‍, അത് സൂചിപ്പിക്കുന്നത് സ്ഥിതി ഭേദമാകുന്നു എന്നാണ്.
ചികിത്സയുടെ ഫലപ്രാപ്തി: പനിയുടെ തോത് മെഡുഗോ ആപ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത് ഡോക്ടര്‍മാര്‍ക്ക് ചികിത്സ ഫലപ്രദമാണോ എന്ന് നിശ്ചയിക്കാനും സഹായകരമാകും. ചികിത്സയ്ക്ക് ശേഷം പനി കുറയുന്നുവെങ്കില്‍ ചികിത്സ ഫലിക്കുന്നു എന്ന് മനസ്സിലാക്കാം. എന്നാല്‍ പനി ഉയര്‍ന്നു തന്നെയിരിക്കുകയും വീണ്ടും വീണ്ടും ഉയരാന്‍ തുടങ്ങുകയും ചെയ്യുന്നുവെങ്കില്‍, ചികിത്സ ഫലപ്രദമല്ലെന്നാണ് സൂചിപ്പിക്കുന്നത്. ചികിത്സയുടെ കാര്യത്തില്‍ വ്യത്യസ്തമായ സമീപനം ആവശ്യമാണെന്നര്‍ത്ഥം.
പ്രത്യേക ക്രമം തിരിച്ചറിയല്‍: മെഡുഗോ ആപ് ഉപയോഗിച്ച് പനി നിരീക്ഷിക്കുന്നത് രോഗം വരുന്നതിന് കാരണമായ ചില ക്രമങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും. ദിവസത്തിന്റെ ചില പ്രത്യേക സമയങ്ങളിലാണോ പനി പ്രത്യക്ഷമാകുന്നത്, മാനസിക സമ്മര്‍ദ്ദമോ അലര്‍ജിക്ക് കാരണമാകുന്ന അന്തരീക്ഷമോ പനിയെ ത്വരിതപ്പെടുത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനാവും.
രോഗം പരിശോധിച്ച് കണ്ടെത്താനുള്ള ഉപകരണമെന്ന നിലയില്‍ മെഡുഗോ ആപ് ഉപയോഗിക്കാം: മെഡുഗോ ആപിനെ രോഗം പരിശോധിച്ചറിയാനുള്ള ഒരു ഉപകരണം പോലെ പനിയുടെ തോത് നിരീക്ഷിക്കാന്‍ ഉപയോഗിക്കൂ. ഉദാഹരണത്തിന് ഉച്ചയ്ക്കോ വൈകുന്നേരങ്ങളിലോ പനി കൂടുന്ന അവസ്ഥയെ ‘ചാക്രിക പനി’ എന്ന് വിളിക്കാം. ഇത് ഒരു പ്രത്യേക തരം അണുബാധയുടെയോ അതല്ലെങ്കില്‍ വീക്കത്തിന്റെയോ സൂചനയാകാം.
ദുര്‍ബല വിഭാഗങ്ങളിലെ പനി നിരീക്ഷിക്കല്‍: : ശിശുക്കള്‍, പ്രായമേറിയവര്‍, തീരാവ്യാധിയുള്ളവര് എന്നിങ്ങനെയുള്ള ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ടവരുടെ പനി നിരീക്ഷിക്കല്‍ പ്രധാനമാണ്. കാരണം ഇവര്‍ക്ക് പനി മൂലം കൂടുതല്‍ സങ്കീര്‍ണ്ണമായ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത കൂടുതലാണ്. വീട്ടിലുള്ള എല്ലാ അംഗങ്ങളുടെയും പനി നിരീക്ഷിക്കാന്‍ മെഡുഗോ ആപ് സഹായിക്കും.
പനി നിരീക്ഷിക്കുക എന്നത് ഉള്ളിലെ രോഗാവസ്ഥ എന്തെന്നത് കണ്ടെത്താനും അതിനെ ചികിത്സിച്ച് ഭേദമാക്കാനുമുള്ള വഴിയാണ് എന്നത് അറിയുക പ്രധാനമാണ്. രോഗം എന്തെന്ന് കൃത്യമായി കണ്ടെത്തുന്നതിനും അതിനുള്ള ചികിത്സാവിധി നിര്‍ദേശിക്കുന്നതിനും ഒരു ഡോക്ടര്‍ പരിശോധിക്കേണ്ടതും അദ്ദേഹം നിര്‍ദേശിക്കുന്ന മറ്റ് ടെസ്റ്റുകള്‍ നടത്തേണ്ടും അത്യാവശ്യമാണ്.