രക്തത്തിലെ പഞ്ചസാരയുടെ അളവ് അഥവാ ബ്ലഡ് ഗ്ലൂക്കോസ് എന്നാലെന്ത്?
ബ്ലഡ് ഗ്ലൂക്കോസ് എന്ന് വിളിക്കപ്പെടുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നത് രക്തത്തില്‍ ഉള്ള ഗ്ലൂക്കോസിന്റെ (അഥവാ ഒരു പ്രത്യേക തരം പഞ്ചസാരയുടെ) അളവാണ്. ഗ്ലൂക്കോസ് എന്നത് രക്തകോശങ്ങള്‍ക്ക് ഊര്‍ജ്ജം നല്കുന്ന പ്രധാന ഉറവിടമാണ്. അത് രക്തത്തിന്റെ ഒഴുക്കിനൊപ്പം സഞ്ചരിച്ച് ശരീരത്തിന്റെ കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും ഊര്‍ജ്ജം പകരുന്നു.
പാന്‍ക്രിയാസ് ഉല്പാദിപ്പിക്കുന്ന ഹോര്‍മോണുകളായ ഇന്‍സുലിന്റെയും ഗ്ലൂക്കൊഗോണിന്റെയും പ്രവര്‍ത്തനങ്ങളാണ് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്. ഇന്‍സുലിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. പഞ്ചസാരയെ വലിച്ചെടുക്കാനുള്ള ശരീരകോശങ്ങളുടെ കഴിവ് വര്‍ധിപ്പിച്ചും പഞ്ചസാരയെ കരളില്‍ വെച്ച് ഗ്ലൈക്കോജെന്‍ എന്ന രൂപത്തിലേക്ക് മാറ്റിയെടുത്തുമാണ് ഇന്‍സുലിന്‍ ഇത് ചെയ്യുന്നത്. എന്നാല്‍ ഗ്ലൂക്കൊഗോണ് എന്ന ഇന്സുലിനാകട്ടെ കരളിലെ ഗ്ലൈക്കോജനെ തകരാന്‍ പ്രോത്സാഹിപ്പിക്കുക വഴിയും ശരീരത്തില്‍ സംഭരിക്കപ്പെടുന്ന കൊഴുപ്പിനെ പഞ്ചസാരയാക്കി മാറ്റുക വഴിയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്തുന്നു.
ഒരു ആരോഗ്യവാനായ വ്യക്തിയില്‍ ആഹാരം കഴിച്ചില്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു ഡെസിലിറ്ററില്‍ 70 മുതല്‍ 100 മില്ലിഗ്രാം ( 70-100 എംജി/ഡെസിലിറ്റര്‍) ആണ് സാധാരണ ഉണ്ടായിരിക്കേണ്ടത്. ഭക്ഷണം കഴിച്ച ശേഷമാകട്ടെ ഇത് ഒരു ഡെസിലിറ്ററില്‍ 140 മില്ലിഗ്രാം (140എംജി/ഡെസിലിറ്റര്‍) വരെ ആകാം.എന്നാല്‍ ഒരു പ്രമേഹരോഗിയുടെ ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലോ കുറവോ ആകാം. പ്രമേഹം, പ്രമേഹരോഗത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്പുള്ളവര്, ചില കേസുകളില്‍ പ്രമേഹമേ ഇല്ലാത്തയാളുകള്‍ എന്നിവരുടെ ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ ഉയര്‍ന്നനിലയില്‍ (ഹൈപര്‍ ഗ്ലൈസീമിയ) ആകാം. ഇത് ഇവരില്‍ കടുത്ത ദാഹം, ക്ഷീണം, അടിയ്ക്കടി മൂത്രശങ്ക എന്നീ ലക്ഷണങ്ങള്‍ക്ക് ഉണ്ടാക്കാം. ഇന്‍സുലിന്‍ എടുക്കുന്നവരും പ്രമേഹരോഗത്തിനുള്ള ചില പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവരുമായ പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്ന് (ഹൈപൊഗ്ലൈസീമിയ) പോകാറുണ്ട്. ഇവരില്‍ അങ്കലാപ്പ്, അമിതമായി ശരീരം വിയര്‍ക്കല്‍, ശരീരം വിറയ്ക്കല് എന്നീ രോഗലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്.
ഭക്ഷണക്രമം, വ്യായാമം, മാനസികസമ്മര്‍ദ്ദം, മരുന്ന്, രോഗം തുടങ്ങിയ പല ഘടകങ്ങളെ ആശ്രയിച്ചാണ് രക്തത്തിലെ പഞ്ചസാരയുടെ തോത് എന്നത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും പ്രമേഹം, പ്രമേഹപൂര്വ്വാവസ്ഥ, ശരീരത്തിലെ പഞ്ചസാരയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന മറ്റ് ശാരീരികാവസ്ഥകള്‍ എന്നിവയെ ആവശ്യമായ അളവില്‍ നിലനിനിര്‍ത്താന്‍ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ തോത് അളക്കല്‍- വിവിധ രീതികള്‍
രക്തത്തിലെ പഞ്ചസാരയുടെ തോത് അളക്കാന്‍ രണ്ട് പ്രധാന രീതികളുണ്ട്. ഒന്ന് ഭക്ഷണം കഴിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ തോത് അളക്കല്‍, രണ്ട് ഭക്ഷണശേഷം (പോസ്റ്റ് പ്രാന്‍ഡിയല്‍) രക്തത്തിലെ പഞ്ചസാരയുടെ തോത് അളക്കല്‍.
രക്തത്തിലെ പഞ്ചസാരയുടെ തോത് അളക്കാന്‍ രണ്ട് പ്രധാന രീതികളുണ്ട്. ഒന്ന് ഭക്ഷണം കഴിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ തോത് അളക്കല്‍, രണ്ട് ഭക്ഷണശേഷം (പോസ്റ്റ് പ്രാന്‍ഡിയല്‍) രക്തത്തിലെ പഞ്ചസാരയുടെ തോത് അളക്കല്‍.
ഭക്ഷണം കഴിക്കാതെയുള്ള രക്തത്തിലെ പഞ്ചസാരയുടെ തോത്:
കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉപവസിച്ച ശേഷം എടുക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ തോതാണ് ഇത്. സാധാരണ പ്രാതല്‍ കഴിക്കുന്നതിന് മുമ്പാണ് ഈ അളവ് എടുക്കുന്നത്. ഒരു ആരോഗ്യവാനായ വ്യക്തിയില്‍ ആഹാരത്തിന് മുന്‍പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു ഡെസിലിറ്ററില്‍ 70 മുതല്‍ 100 മില്ലിഗ്രാം ( 70-100 എംജി/ഡെസിലിറ്റര്‍) ആണ് സാധാരണ ഉണ്ടായിരിക്കേണ്ടത്. (ലിറ്ററില്‍ 3.9 മുതല്‍ 5.6 മില്ലിമോള്‍ വരെ)
ഭക്ഷണശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ തോതാണ് ഇത്. ഭക്ഷണം കഴിക്കാന്‍ തുടങ്ങി ഒന്നോ രണ്ടോ മണിക്കൂറിനകമാണ് ഇത് സാധാരണ എടുക്കുന്ന പതിവുള്ളത്. ഭക്ഷണശേഷം പൂര്ണ്ണആരോഗ്യവാനായ ഒരു വ്യക്തിയില്‍ രക്തത്തിലെ പഞ്ചസാരയുെടെ അളവ് ഒരു ഡെസിലിറ്ററില്‍ 140 മില്ലിഗ്രാം (140എംജി/ഡെസിലിറ്റര്‍) വരെ (അതല്ലെങ്കില്‍ 7.8 മില്ലമോള്/ ലിറ്റര്‍ ) വരെ ആകാം.
ഭക്ഷണശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ തോത്:

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കേണ്ടത് എന്തുകൊണ്ട്?
പ്രമേഹരോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷണവിധേയമാക്കേണ്ടത് അത്യാവശ്യമാണ്. കാരണം അവരുടെ ചികിത്സയോടും ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റത്തിനോടും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പ്രതികരിക്കുന്നത് എങ്ങിനെ എന്ന് മനസ്സിലാക്കാന്‍ അത് സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കേണ്ടത് എന്തുകൊണ്ടാണെന്നതിന്റെ ചില കാരണങ്ങള്‍ ഇതാ:
പ്രമേഹം നിയന്ത്രിക്കുന്നതിന്: പ്രമേഹം നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക എന്നത്. പ്രമേഹരോഗികള്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് അളക്കുന്നതിന് ബ്ലഡ് ഗ്ലൂക്കോസ് മീറ്ററുകള്‍ ഉപയോഗിക്കുന്നു എന്നിട്ട് ആ തോതിന് അനുസരിച്ച് അവരുടെ ചികിത്സാരീതികളില്‍ മാറ്റം വരുത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നത് വഴി പ്രമേഹരോഗികള്‍ക്ക് അവരുടെ രോഗം നന്നായി വരുതിയിലാക്കാനും രോഗം മൂലമുള്ള സങ്കീര്‍ണ്ണതകള്‍ തടയാനും സാധിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് തടയാന്‍: ഹൈപോഗ്ലൈസീമിയ അഥവാ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയല്‍ എന്നത് പ്രമേഹ ചികിത്സയുടെ ഭാഗമായി സാധാരണ കണ്ടുവരുന്ന ഒരു പാര്‍ശ്വഫലമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കുന്നത് പഞ്ചസാരയുടെ അളവ് പൊടുന്ന നെ കുറയുന്നത് കണ്ടെത്തി ഹൈപോഗ്ലൈസീമിയ തടയാന്‍ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാന്‍: ഹൈപര്‍ഗ്ലൈസീമിയ അഥവാ രക്തത്തിലെ പഞ്ചസാരയുടെ അളവ് പൊടുന്നനെ വര്‍ധിക്കല്‍ എന്നത് പ്രമേഹ ചികിത്സയുടെ ഭാഗമായി സാധാരണ കണ്ടുവരുന്ന ഒരു പാര്‍ശ്വഫലമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കുന്നത് പഞ്ചസാരയുടെ അളവ് എപ്പോഴാണ് പൊടുന്നനെ കൂടുന്നതെന്ന് കണ്ടെത്തി ഹൈപര്‍ഗ്ലൈസീമിയ ഫലപ്രദമായി തടയുന്നതിന് സഹായിക്കും.
ചികിത്സ ക്രമീകരിക്കാന്‍: രക്തത്തിലെ പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കി ചികിത്സ ക്രമീകരിക്കാന്‍ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കല്‍ പ്രമേഹരോഗികളെ സഹായിക്കുന്നു. ഉദാഹരണത്തിന്, ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ഉയര്‍ന്നാണിരിക്കുന്നതെങ്കില്‍, ഡോക്ടര്‍മാര്‍ അവര്‍ക്ക് കുറിക്കുന്ന മരുന്നിന്റെ അളവ് അതല്ലെങ്കില്‍ ജീവിത ശൈലിയില്‍ നിര്‍ദേശിക്കുന്ന മാറ്റം രോഗിയുടെ ഈ ശാരീരികാവസ്ഥ കണക്കിലെടുത്ത് ക്രമീകരിക്കണം.
സങ്കീര്‍ണ്ണതകള്‍ തടയാന്‍: രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ഉയര്‍ന്ന തോതില്‍ ഇരുന്നാല്‍ പ്രമേഹരോഗികള്‍ക്ക് വൃക്കയ്ക്കും കണ്ണിനും ഞരമ്പുകള്‍ക്കും കേടുപാടുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുലതാണ്. അത് തടയാന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം നിരീക്ഷിക്കുന്നത് നല്ലതാണ്.
ചുരുക്കിപ്പറഞ്ഞാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നത് പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം രോഗം നിയന്ത്രിക്കാനും പ്രമേഹം വളരെ കൂടിയിരിക്കുന്നതും (ഹൈപര്‍ഗ്ലൈസീമിയ) തീരെ കുറഞ്ഞിരിക്കുന്നതും (ഹൈപോഗ്ലൈസീമിയ) ആയ അവസ്ഥകളെ പ്രതിരോധിക്കാനും ചികിത്സ ചിട്ടപ്പെടുത്താനും സങ്കീര്‍ണ്ണതകള്‍ തടയാനും പ്രധാനമാണ്.
മെഡുഗോയ്ക്കൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവുകള്‍ പിന്തുടരല്
മെഡുഗോ ഒരു മൊബൈല്‍ ആപ് ആണ്. അതുപയോഗിച്ച് പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് പിന്തുടരാം. രക്തത്തിലെ പഞ്ചസാരയുടെ അളവുകള്‍ രേഖപ്പെടുത്താന്‍ എങ്ങിനെ മെഡുഗോ ആപ് ഉപയോഗിക്കാം:
നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലോ ടേബ്ലറ്റിലോ മെഡുഗോ ആപ് ഡൗണ്‍ലോഡ് ചെയ്യുക
ആപ് തുറന്ന ശേഷം നിങ്ങളുടെ ഇ-മെയിലും പാസ് വേഡും നല്കി അക്കൗണ്ട് ഉണ്ടാക്കുക.
നിങ്ങളുടെ പേര്, ജനിച്ച തീയതി തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ ചേര്‍ക്കുക.
നിങ്ങള്‍ക്ക് സ്വന്തമായി നിങ്ങളുടെ പ്രമേഹ റീഡിംഗുകള്‍ ആപില്‍ ചേര്‍ക്കാന്‍ കഴിയും.
പ്രമേഹം അളക്കാനുള്ള ഉപകരണം ഉപയോഗിച്ചെടുത്ത രക്തത്തിലെ പഞ്ചസാരയുടെ അളവ് മെഡുഗോ ആപില്‍ രേഖപ്പെടുത്തുക. നിങ്ങളുടെ ഈ റീഡിംഗിനൊപ്പം അതെടുത്ത സമയം, തീയതി, അതെടുക്കുമ്പോള്‍ കഴിച്ച മരുന്നിന്റെ വിവരം, അപ്പോള്‍ കഴിച്ചിരുന്ന ഭക്ഷണം തുടങ്ങി എന്തെങ്കിലും ലഘുവിവരങ്ങള്‍ ചേര്‍ക്കാനുണ്ടെങ്കില്‍ അതും ചേര്‍ക്കാം
മെഡുഗോ ആപ് നിങ്ങളുടെ റീഡിംഗുകള്‍ സൂക്ഷിച്ചുവെയ്ക്കും. സമയാസമയങ്ങളില്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ ട്രെന്‍ഡ് എന്താണെന്നതിനെക്കുറിച്ച് ആപ് സ്വയമായി ഗ്രാഫുകള്‍ ഉണ്ടാക്കി കാണിക്കും. അതുപോലെ ഒരു പ്രത്യേക ദിവസം ഇന്നയിന്ന സമയങ്ങളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ റീഡിംഗുകള്‍ എടുക്കേണ്ട കാര്യം നിങ്ങളെ ഓര്മ്മപ്പെടുത്തണമെന്ന സന്ദേശം ആപില്‍ സജ്ജീകരിച്ചുവെയ്ക്കുകയും ചെയ്യാം.
മൊത്തത്തില്‍, മെഡുഗോ ആപ് രക്തത്തിലെ പഞ്ചസാരയുടെ അളവുകള്‍ എടുക്കാനും പ്രമേഹം നിയന്ത്രിക്കാനും പ്രമേഹരോഗിക ളെ സഹായിക്കുന്ന സംവിധാനമാണ്. എന്നിരുന്നാലും ഓര്‍ത്തുവെയ്ക്കേണ്ട ഒരു സുപ്രധാന കാര്യമുണ്ട്- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിച്ചുകൊണ്ടിരിക്കുക എന്നത് പ്രമേഹം നിയന്ത്രിക്കുന്നതിന്റെ ഒരു വശം മാത്രമാണെന്ന് അറിയുക. നിങ്ങള്‍ക്കനുയോജ്യമായ ഏറ്റവും മികച്ച ചികിത്സാപദ്ധതി തീരുമാനിക്കാന്‍ നിങ്ങള്‍ എപ്പോഴും നിങ്ങളുടെ ഡോക്ടറുമായി രോഗവിവരങ്ങള്‍ പങ്കുവെയ്ക്കേണ്ടത് പ്രധാനമാണ്.